ടോക്യോ : ജപ്പാനില്‍ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ശനിയാഴ്ച പുലര്‍ച്ചെ 1.25നാണ് തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ  ക്യുഷുവിലെ കുമോമോട്ടോ മേഖലയില്‍ രണ്ടാംതവണ ഭൂകമ്പമുണ്ടായത്.

റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഇതേ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 20000 സൈനികരെ സജ്ജമാക്കിയിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

നിരവധിപേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രണ്ട് ലക്ഷം വീടുകളില്‍ വൈദ്യുതിബന്ധമില്ലാതായി. കുടിവെള്ളക്ഷാമം രൂക്ഷമായി. നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഇടയ്ക്കിടെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നത് ആളുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആളുകള്‍ തുറസ്സായ ഇടങ്ങളിലാണ് കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here