ബീജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളുള്ള ടോയിലറ്റ് പേപ്പറുകളുമായി ചൈനീസ് നിര്‍മ്മാതാക്കള്‍. ട്രംപിന്റെ വ്യത്യസ്ഥ മുഖഭാവങ്ങളുള്ള ചിത്രങ്ങള്‍ പതിപ്പിച്ചാണ് പേപ്പറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ ചൈനീസ് പൗരന്മാര്‍ അപഹരിക്കുന്നുണ്ടെന്ന് നേരത്തേ ട്രംപ് ആരോപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെയും ട്രംപ് സമാന ആരോപണം ഉന്നയിച്ചു.

ഇതില്‍ പ്രതിഷേധിച്ചാണ് ടോയിലറ്റ് പേപ്പറില്‍ ട്രംപിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഡംബ് വിത്ത് ട്രംപ് (ട്രംപിനൊപ്പം വലിച്ചെറിയുക) എന്ന വാക്യവും പേപ്പറില്‍ എഴുതിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയോടെയാണ് ട്രംപ് ടൊയിലറ്റ് പേപ്പറുകള്‍ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നു തുടങ്ങിയത്. ഇപ്പോള്‍ തന്നെ അമ്പതിലധികം ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു. അയ്യായിരം റോളുകള്‍ വരെ ആവശ്യപ്പെടുന്നവരുണ്ട്. അതില്‍ മിക്കവാറും ഓര്‍ഡര്‍ നല്‍കുന്നത് യുഎസില്‍ നിന്നുള്ളവരാണെന്ന് ചൈനയിലെ ഖ്വിങ്ങ്ദാവോ വെല്‍പേപ്പര്‍ കമ്പനി പറയുന്നു. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആലിഭാഭയിലൂടെയാണ് ടോയിലറ്റ് പേപ്പറുകള്‍ മുഖ്യമായും വിറ്റു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here