Home / ജീവിത ശൈലി / ഫാഷൻ / പുരുഷ സൗന്ദര്യത്തില്‍ ഒന്നാമന്‍ ഇന്ത്യക്കാരന്‍: മിസ്റ്റര്‍ വേള്‍ഡായി രോഹിത് ഖണ്ഡേവാലിനെ തെരഞ്ഞെടുത്തു

പുരുഷ സൗന്ദര്യത്തില്‍ ഒന്നാമന്‍ ഇന്ത്യക്കാരന്‍: മിസ്റ്റര്‍ വേള്‍ഡായി രോഹിത് ഖണ്ഡേവാലിനെ തെരഞ്ഞെടുത്തു

ലണ്ടന്‍: 2016ലെ മിസ്റ്റര്‍ വേള്‍ഡ് പട്ടം ഇന്ത്യക്കാരനായ രോഹിത് ഖണ്ഡേവാലിന്. ബ്രിട്ടനിലെ സൗത്ത്‌പോര്‍ട്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രോഹിതിനെ മിസ്റ്റര്‍ വേള്‍ഡ് പട്ടം അണിയിച്ചത്. ഇതോടെ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി രോഹിത്.

47 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് രോഹിത് മിസ്റ്റര്‍ വേള്‍ഡ് കിരീടം ചൂടിയത്. മിസ്റ്റര്‍ വേള്‍ഡ് കിരീടം താന്‍ നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രോഹിത് പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കും ആരാധകര്‍ക്കും നന്ദിയുണ്ടെന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു. 1989ല്‍ ഹൈദരാബാദില്‍ ജനിച്ച രോഹിത് 2015ല്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. പരസ്യമേഖലയിലൂടെ അഭിനയരംഗത്തേക്ക് വന്ന രോഹിത് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.

Check Also

ഒരു ചിരിയിലുണ്ട് ആറ് ഗുണം

മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും …

Leave a Reply

Your email address will not be published. Required fields are marked *