നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച് തമിഴ് സിനമാ താരം വിജയ്. നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ധീരമായിരുന്നു. എന്നാല്‍, അത് നടപ്പാക്കുന്നതില്‍ പളിച്ച സംഭവിച്ചതായി നടന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തും. എന്നാല്‍, ഈ തീരുമാനത്തിലൂടെ സാധാരണക്കാര്‍ക്കാണ് പ്രയാസമുണ്ടായത്. പണം കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ ആശുപത്രികളില്‍ ചികില്‍സ നഷ്ടപ്പെട്ടു. പലര്‍ക്കും നിത്യചെലവിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. പണത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിന് ചികില്‍സ നിഷേധിക്കപ്പെട്ടത് വേദനാജനകമാണെന്നും വിജയ് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയില്‍ 20 ശതമാനം പേരും സമ്പന്നരാണ്. ഇതില്‍ ചെറിയൊരു വിഭാഗം ചെയ്ത തെറ്റിന് സാധാരണക്കാരായ 80 ശതമാനം പേരും ദുരിതമനുഭവിക്കുന്ന കാഴ്ചയാണ് രാജ്യം നേരിടുന്നതെന്നും വിജയ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here