വായ്പ തിരിച്ചടയ്ക്കുന്നതില്‍ കുടിശിക വരുത്തിയ വമ്പന്‍മാരുടെ കടം എസ്ബിഐ എഴുതിത്തള്ളി. മദ്യ വ്യവസായി വിജയ് മല്ല്യ ഉള്‍പ്പെടെയുള്ളവരുടെ 7016 കോടി രൂപ കുടിശികയാണ് ബാങ്ക് എഴുതിത്തള്ളിയത്. തിരിച്ചടയ്ക്കാത്ത 100 പേരില്‍ 63 പേരുടെ കടമാണ് എഴുതിത്തള്ളിയത്‌. വായ്പ തിരിച്ചടക്കുന്നതില്‍ മനപൂര്‍വം വീഴ്ച്ച വരുത്തിയ വിജയ് മല്യയുടെ കിങ് ഫിഷര്‍ അടക്കമുള്ളവയുടെ 7000 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്. ദേശീയ ദിനപത്രമായ ഡി.എന്‍.എ യാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

വായ്പ അടക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയതില്‍ മുന്‍പന്തിയിലുള്ള മല്യയുടേതടക്കം 63 പേരുടെ കിട്ടാക്കടം പൂര്‍ണമായും എഴുതി തള്ളി. 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ്‌ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. ഈ വര്‍ഷം ജൂണ്‍ 30 വരെ 48000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എസ്.ബി.ഐയ്ക്ക് ആകെ ഉണ്ടായിരുന്നത്.

കിങ് ഫിഷറിന് പുറമെ കെഎസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526 കോടി), ജിഇടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് വായ്പാബാധ്യത എഴുതിത്തള്ളപ്പെട്ടവരില്‍ മുന്‍പന്തിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here