കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും തൊടുപുഴ ഉപാസന ഡയറക്ടറുമായ സിഎംഐ സഭാംഗം ഫാ. ആല്‍ബര്‍ട്ട് നന്പ്യാപറന്പില്‍ (86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വാഴക്കുളം കര്‍മ്മല ആശ്രമത്തില്‍.

1950 ല്‍ സന്യാസവ്രതം സ്വീകരിക്കുകയും 1959 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടി. 1963-69 കാലയളവില്‍ ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ അധ്യാപകനായി. സിബിസിഐ ഡയലോഗ് ആന്‍റ് എക്യുമെനിക്കല്‍ കമ്മീഷന്‍റെ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം പ്രവര്‍ത്തിച്ചു. ഡബ്ല്യുഎഫ്‌ഐആര്‍സി, കേരള ഫിലോസഫിക്കല്‍ കോണ്‍ഫറന്‍സ് സെക്രട്ടറി, മൂന്നാര്‍ വിമലാലയം ആശ്രമ സുപ്പീരിയര്‍, യുഎസ്എ ഒ.എല്‍.എസ് ചര്‍ച്ച് വികാരി, കളമശേരി തിരുഹൃദയ പ്രവിശ്യ വികാര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അടിമാലി സോപാനം, കൊരണ്ടിക്കാട് സംഗമം എന്നീ കലാസാംസ്കാരിക കേന്ദ്രങ്ങളുടെയും സ്ഥാപക ഡയറക്ടറായിരുന്ന ഫാ. ആല്‍ബര്‍ട്ട് കഴിഞ്ഞ 19 വര്‍ഷമായി ഉപാസനയുടെ ഡയറക്ടറായിരുന്നു.

വാഴക്കുളം നന്പ്യാപറന്പില്‍ പരേതരായ വര്‍ഗീസ് – റോസമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മറിയക്കുട്ടി, ഇട്ടിക്കുഞ്ഞ് കൈനോലില്‍ പരേതനായ ലൂക്ക, മാണി, അന്നക്കുട്ടി തോമസ്, മാത്യു, സിസ്റ്റര്‍ ലിന്‍സ സിഎംസി.

LEAVE A REPLY

Please enter your comment!
Please enter your name here