നാല് പതിറ്റാണ്ടായി  സെന്റ് സ്റ്റീഫൻസ് ചർച്ച് വികാരിയായ റവ. ഡോ. ബാബു കെ. മാത്യുവിന്റെ    (ബാബു അച്ചൻ)  ഭാര്യ  മോളി മാത്യു (മോളി കൊച്ചമ്മ  -64) അന്തരിച്ചു .

ബാബു അച്ചനും കൊച്ചമ്മയും തങ്ങളുടെ 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദിനത്തിൽ വന്നെത്തിയ വേർപാട് സമൂഹത്തെയാകെ ഞെട്ടിച്ചു.  

അച്ചനും മക്കളായ റോബിനും ജെയ്‌സണും കെവിനും അവരുടെ കുടുംബത്തിനും  എല്ലാ സ്നേഹവും പ്രാർത്ഥനയും അറിയിക്കുന്നതായി പള്ളി സെക്രട്ടറി അംഗങ്ങൾക്കയച്ച കുറിപ്പിൽ പറയുന്നു.  ഒപ്പം കൊച്ചമ്മയുടെ സഹോദരങ്ങളായ ജെയിംസ് തോമസ്, (പൊന്നച്ചൻ), സൂസൻ തോമസ്, സാമുവൽ  തോമസ് (ജോസുകുട്ടി) എന്നിവർക്കും അവരുടെ കുടുംബങ്ങൾക്കും മുഴുവൻ കുടുംബാംഗങ്ങൾക്കും  അനുശോചനം അറിയിച്ചു.

നാളെ  ഏപ്രിൽ 23 ചൊവ്വാഴ്‌ച വൈകുന്നേരം 6:30 ന് പള്ളിയിൽ നടക്കുന്ന   പ്രാർത്ഥനാ യോഗത്തിനു   ഫാ. ഷിബു ദാനിയേൽ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here