ഐഓവ: ഐഓവ ടൗണിലുള്ള തേനീച്ച ഫാമില്‍ അതിക്രമിച്ചു കയറി നാശം വരത്തുകയും 500,000 തേനിച്ചകളെ കൊല്ലുകയും ചെയ്ത കുറ്റത്തിന് പത്രണ്ടും പതിമൂന്നും വയസ്സായ കുട്ടികളുടെ പേരില്‍ കേസെടുത്തതായി സയക്‌സ് (Siovx) സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കാര്‍ഷിക സങ്കേതത്തില്‍ കടന്നു കയറി നാശം വരുത്തുക, മോഷ്ടിക്കുക തുടങ്ങി കുറ്റങ്ങള്‍ക്ക് പത്തുവര്‍ഷം വരെ തടവും 10,000 ഡോളര്‍ പിഴവും ലഭിക്കുവാന്‍ സാധ്യതയുള്ളതായും അധികൃതര്‍ പറയുന്നു.

അമ്പതോളം തേനീച്ച കൂടുകളാണ് കുട്ടികള്‍ നശിപ്പിച്ചതെന്ന് ഉടമസ്ഥരായ ജസ്റ്റിനും ടോറിയും പറഞ്ഞു. ഇത്രയും വലിയ നഷ്ടം തങ്ങളെ തേനീച്ച വ്യവസായത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജുവനയ്ല്‍ കോടതിയിലാണ് കേസ് വിസ്താരം.

ആക്രമണം നടത്തിയ കുട്ടികളെ കണ്ടെത്തുന്നതിന് ലോക്കല്‍ പൊലീസിനു പൊതുജനങ്ങളുടെ സഹകരണം ലഭിച്ചിരുന്നു. ഡിസംബര്‍ 28 ന് നടന്ന സംഭവത്തില്‍ ഇന്നലെയാണ് കുട്ടികളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്..

LEAVE A REPLY

Please enter your comment!
Please enter your name here