meeraഎ ആൻഡ്‌ എം യുണിവേഴ്സിറ്റി കോളജ് ഫാർമസി ഒന്നാം വർഷ വിദ്യാര്‍ഥിനി മീരാ തോമസ്‌(20) ഡാലസിൽ വാഹന അപകടത്തിൽ മരിച്ചു.

സംസ്കാര ചടങ്ങുകൾ ഒക്ടോബർ 30, 31 തീയതികളിൽ ഡാലസിൽ നടക്കും. കരോൾട്ടണിൽ താമസിക്കുന്ന തിരുവല്ല വളഞ്ഞവട്ടം പുത്തൻ പുരക്കൽ സ്റ്റീഫൻ തോമസ് (ബിജു) റോസമ്മ തോമസ് (മണി) ദമ്പതികളുടെ മകളാണ് മീര. മെറിൻ തോമസ് ഏക സഹോദരിയാണ്.

ടെക്സാസ് എ ആന്റ് എം യൂണിവേഴ്സിറ്റി ഫാർമസി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു.കരോൾട്ടൺ സെന്റ് മേരീസ് ഓർത്തോഡക്സ് പളളിയിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മീരാ.

സ്റ്റേറ്റ് ഹൈവ് 21 ന് സമീപം പെയ്ജിൽ ഒക്ടോബർ 23ന് വൈകിട്ട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സംഭവ സ്ഥലത്തു വെച്ചു തന്നെ മീര മരിക്കുകയായിരുന്നു. ടെക്സാസിൽ വെളളിയാഴ്ച ചെയ്ത കനത്ത മഴമൂലം നിരവധി അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.

മൃതദേഹം ഒക്ടോബർ 30 വെളളി വൈകിട്ട് 6 മണിക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് 1080 w Jackson Rd കരോൾട്ടമിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്കാര ശുശ്രൂഷ :ഒക്ടോബർ 31 ശനിയാഴ്ച ഫർണോക്സ് സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് : ജോൺസൺ (469 682 5487)

LEAVE A REPLY

Please enter your comment!
Please enter your name here