sasamma– ഷാജി രാമപുരം

ഡാളസ്: റാന്നി വൈക്കം മണ്ണുംങ്കല്‍ വീട്ടില്‍ പരേതനായ എം.എം. ജോര്‍ജിന്റെ ഭാര്യ ശോശാമ്മ ജോര്‍ജ്(96) നിര്യാതയായി. റാന്നി കളംപാല അയ്യംക്കാവ് പുറത്തൂട്ട് കുടുംബാംഗമായ പരേത 1983 മുതല്‍ ഡാളസില്‍ സ്ഥിരതാമസമാണ്.

മക്കള്‍: ലില്ലി, സാലി, റോസമ്മ, സണ്ണി(എല്ലാവരും യു.എസ്.എ)

മരുമക്കള്‍: പി.ജി. വര്‍ഗീസ്(പുന്നമ്മൂട്ടില്‍, റാന്നി), എബ്രഹാം തോമസ്(ഒടിക്കണ്ടത്തില്‍, ഉതിമ്മുട്), പരേതനായ ഉണ്ണി ഉമ്മന്‍( തുണ്ടുവിള, വാളകം), സുജ ജോര്‍ജ്ജ് (തെക്കേപറമ്പില്‍, മുളക്കഴ)

ഇവരെ കൂടാതെ ഒന്‍പത് കൊച്ചുമക്കളും, എട്ട് കൊച്ചുമക്കളുടെ മക്കളും പരേതക്കുണ്ട്.

പൊതുദര്‍ശനം:  നവംബര്‍ 7 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 5 മണി വരെ ഗാര്‍ലന്റ് സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (5130 Locust Grove Rd, Garland, TX-75043)

സംസ്‌കാര ശുശ്രൂഷ:  നവംബര്‍ 8 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ്്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ആരംഭിക്കുന്നതും തുടര്‍ന്ന് റോക്ക് വാള്‍ റെസ്റ്റ് ഹെവന്‍ ഫ്യൂണറല്‍ ഹോമില്‍(2500 State Highway 66, East Rockwall, TX- 75087) സംസ്‌കാരം നടത്തുന്നതും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മാത്യു ജോര്‍ജ്- 972-754-5209

സന്തോഷ് ചാക്കോ-214-674-7020

 

LEAVE A REPLY

Please enter your comment!
Please enter your name here