കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അധികാര പരിധി ലംഘിച്ചു എന്നും വിജിലന്‍സ് മാന്വലിന് വിരുദ്ധമായി ഡയറക്ടര്‍ പ്രവര്‍ത്തിച്ചുവെന്നും ഹൈക്കോടതി. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിയില്‍ അപാകത ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ കെ എം മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അഡ്വക്കേറ്റ് ജനറല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വേണ്ടി എന്തിന് കോടതിയില്‍ ഹാജരായെന്നും മന്ത്രി കെഎം മാണിയുടെ വീട്ടിലേക്ക് ബാറുടമകള്‍ എന്തിന് പണം കൊണ്ടു പോയി എന്നും ഹൈക്കോടതി ആരാഞ്ഞു. കേസില്‍ സര്‍ക്കാര്‍ എന്തിന് ഇത്ര വെപ്രാളം കാട്ടുന്നുവെന്ന് ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. കേസിലെ വിധി വിജിലന്‍സിനെ തകര്‍ക്കും എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും വിജിലന്‍സിന് എതിരായ പരാമര്‍ശങ്ങള്‍ കോടതി വിധിയില്‍ ഇല്ലെന്നും ഹൈക്കോടതി ബാര്‍ കോഴ കേസിലെ റിവിഷന്‍ ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. അതേസമയം കേസ് നീട്ടിക്കൊണ്ട് പോകില്ലെന്നും വിധി തിങ്കളാഴ്ച തന്നെയെന്നും ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here