ഡാലസ്∙ തിരുവല്ല ചങ്ങരൂർ ചാമത്തിൽ സി. സി. ചാക്കോ (93) നിര്യാതനായി. റിട്ടയേർഡ് പോസ്റ്റുമാസ്റ്ററായിരുന്നു. മുണ്ടിയപ്പള്ളിൽ വാക്കയിൽ കുടുംബാംഗം പരേതയായ പെണ്ണമ്മ ചാക്കോയാണ് ഭാര്യ. മേരി, വത്സമ്മ, മോളി, സോളമൻ, ലാലി, രാജു(ഫിലിപ്പ്), കൊച്ചുമോൾ (എല്ലാവരും അമേരിക്ക) മോളി (കേരളം) എന്നിവരാണ് മക്കൾ.
മരുമക്കൾ: എൻ. എം. ഫിലിപ്പ്, ബാബു ഫിലിപ്പ്, തീരം ഡയറക്ടർ റവ.ഡോ. കുരിയാക്കോസ് മൂലയിൽ കോർ എപ്പിസ്ക്കോപ്പ, കുസുമം ജേക്കബ്, ഷൈനി ഫിലിപ്പ്, വിനു എബ്രഹാം. സംസ്ക്കാരം പിന്നീട്.
ഫോമയ്ക്കുവേണ്ടി പ്രസിഡന്റ് ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്വേർഡ് എന്നിവർ അനുശോചിച്ചു. ഡാലസ് മലയാളി അസോസിയേഷൻ, ഇൻഡോ അമേരിക്കൻ പൊളിറ്റിക്കൽ ഫോറം തുടങ്ങിയ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക്- സോളമൻ: 214 632 2294, ഫിലിപ്പ് (രാജു) ചാമത്തിൽ: 469 877 7266