കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയും ജീത്തു ജോസഫും ഒന്നിക്കുന്നു. പൃഥ്വിരാജ് നായകനാവുന്ന സസ്പെന്‍സ് ത്രില്ലര്‍ ഊഴത്തിനുശേഷം ജീത്തു ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയാവും നായികയെന്നാണ് സൂചന. ചിത്രം ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. ഊഴം പൂര്‍ത്തിയായാല്‍ ഉടനെ ജീത്തും മമ്മൂട്ടി ചിത്രത്തിന്റെ കടലാസ് പണികള്‍ തുടങ്ങും. എന്നാല്‍, ഇത് സംബന്ധിച്ച് ജീത്തുവില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
ഊഴത്തിനുശേഷം ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ജീത്തു. എന്നാല്‍, ലാലിന്റെ പുലിമുരുകന്റെ ചിത്രീകരണം നീണ്ടുപോവുകയും ലാല്‍ രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ഏല്ക്കുകയും ചെയ്തതോടെ ജീത്തുചിത്രം നടക്കാതെ പോവുകയായിരുന്നു. ഇതിനുശേഷമാണ് ജീത്തു മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ആലോചിച്ചത്.
നേരത്തെ ദൃശ്യം, മെമ്മറീസ് എന്നിവയക്ക് ജീത്തു ആദ്യം മമ്മൂട്ടിയെയായിരുന്നു സമീപിച്ചിരുന്നത്. രണ്ടു മമ്മൂട്ടി നിരസിച്ചതിനെ തുടര്‍ന്നാണ് പകരം പൃഥ്വിയും മോഹന്‍ലാലും നായകരായത്.