വിനു മോഹനെ നായകനാക്കി ആര്‍എംകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ഥാനം. ആര് രാജന് നായരാണ് നിര്‍മ്മാണം .സ്ഥാനത്തിന്റെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഈ സിനിമയുടെ ചിത്രീകരണം തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്.
മലയാളത്തിന്റെ മഹാനടന് പദ്മശ്രീ മധു ഒരു മികച്ച കഥാപാത്രമായി എത്തുന്ന ചിത്രം ഓണത്തിന് ശേഷം തീയറ്ററുകളില്‍ എത്തും. ഹയര്‍ സെക്കണ്ടറി കലോത്സവത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മാളവിക ആണ് ചിത്രത്തിലെ നായിക.
ജോയ് മാത്യു , സുനില്‍ സുഗത ,കെ.പി എ സി ലളിത , രാകേന്ദു ,ചെത്തിപ്പുഴ വത്സമ്മ ,ലക്ഷ്മി,ശൈലജ ,വിഷ്ണു ,തിരുവല്ല സാബു, പദ്മനാഭന് തമ്പി ,ഹരിലാല്‍ തുടങ്ങി വലിയ താര നിര ചിത്രത്തിലുണ്ട് . ഛായാഗ്രഹണം ശരത് ഗാന രചനകെ.ജയകുമാര്‍,സംഗീതം ഡോ: സാം കടമ്മനിട്ട ,എഡിറ്റിങ് സിദ്ധാര്‍ത്ഥ ശിവ , പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ കെ.പെണ്ണുക്കര. കലാസംവിധാനംകെ ഗിരീഷ് ,പ്രൊഡക്ഷന്‍ കണ്ട്രോളര് ജയേഷ്,ചമയംപട്ടണം റഷീദ്, ശബ്ദലേഖനംഹരികുമാര്‍ ,മുഖ്യ സംവിധാന സഹായികള്‍ സുനില്‍ സ്കറിയ മാത്യു ,വിനോദ് വിശ്വം ,സംവിധാന സഹായികള്പ്രവീണ് ബി സാമുവേല്‍,അജിത് കുമാര്‍,പ്രൊഡക്ഷന്‍ കോ ഓര്ഡിനേറ്റര്അര്ജുന് ആയിലത്ത്,നിശ്ചല ഛായാഗ്രഹണം ദീപ അലക്സ്,ഷിജു സി ബാലന്,വാര്‍ത്താ വിതരണം എ .എസ് ദിനേശ് ,ടൈറ്റില്‍ ഡിസൈന്‍ ബിജൂസ്.