ബെയ്ജിങ്∙ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രെയ്സർ വേഗമേറിയ വനിത താരം.100 മീറ്റർ ഫൈനലിൽ 10.76 സെക്കൻഡിലാണ് ഷെല്ലി ഫിനിഷ് ചെയ്തത്. ഷെല്ലിയുടെ മൂന്നാം ചാംപ്യൻഷിപ്പ് സ്വർണമാണിത്. നെതർലൻഡിന്റെ ഡാഫെ ഷെപ്രിസാണ് രണ്ടാം സ്ഥാനത്ത് (10.81). യുഎസിന്റെ ടൊറി ബൊവെയാണ് മൂന്നാമത് (10.86). ഇന്നലെ നടന്ന പുരുഷൻമാരുടെ 100 മീറ്റർ ഒാട്ടത്തിൽ ജമൈക്കയുടെ തന്നെ ഉസൈൻ ബോൾട്ട് ഒന്നാമതെത്തിയിരുന്നു (9.79). അമേരിക്കയുടെ ജസ്റ്റിൻ ഗാട്ലിന് ആണ് രണ്ടാമത് (9.80) കാനഡയുടെ ആന്ദ്രെ ഗ്രാസെ(9.92) മൂന്നാമതുമെത്തി.