ഗോവയില്‍ നടക്കുന്ന 71ാം സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 4 പേര് പുതുമുഖങ്ങളാണ്. കെ.എസ്.ഇ.ബിയിലെ നിക്സണ് സേവിയര്‍, എസ്.ബി.ടിയിലെ ലിജോ ജോസ്, എ.ജി.എസിലെ ജിംപ്സണ്‍ ജസറ്റിന്, ഷെറിന് സാം എന്നിവരാണ് പുതുമുഖങ്ങള്‍. ഇരുപതംഗ ടീമിനെ ഉസ്മാന് നയിക്കും.
മാര്‍ച്ച് 12 മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. മാര്‍ച്ച് 16 ന് റെയില്‍വേയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.