തിരുവനന്തപുരം: എേട്ടാവറായി ചുരുക്കിയ മൂന്നാം ട്വൻറി 20 മൽസരത്തിൽ ന്യൂസിലൻഡിനെ ആറ് റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് പരമ്പര.68 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ61 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് വിക്കറ്റെടുത്ത ബുമ്രയുടെ ബോളിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. രണ്ട് ഒാവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത ചാഹലും ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങി.
നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 67 റൺസെടുത്തു. വിരാട് കോഹ്ലി, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡേ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയുടെ ഒാപ്പണർമാർ ഇരുവരും പെെട്ടന്ന് തന്നെ പുറത്തായി. ഹർദിക് പാണ്ഡേയുടെയും മനീഷ് പാണ്ഡേയുടെയും ബാറ്റിങ്ങാണ്. ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മഴമൂലം മൽസരം എട്ട് ഒാവറാക്കി ചുരുക്കിയിരുന്നു.