Latest NewsLifeStyleNews

ബര്‍മുഡയിലെ കടലില്‍ മുങ്ങിത്താണ യുവതിയേയും മകനെയും രക്ഷപ്പെടുത്തുന്നതിനിടെ 48 കാരന് ദാരുണാന്ത്യം.

ന്യൂയോര്‍ക്ക്: ബര്‍മുഡയിലെ ഹോഴ്സ്ഷൂ ബേ ബീച്ചില്‍ യുവതിയേയും 10 വയസ്സുള്ള മകനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 48 കാരന് ദാരുണാന്ത്യം. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിൽ നിന്നുള്ള ജാമി ലാംബ്രോസ് ആണ് ദാരുണമായി മരണപ്പെട്ടത്.

ഒക്ടോബര്‍ 7-നാണ് അപകടം. ലാംബ്രോസ് കടലില്‍ മുങ്ങിത്താണ യുവതിയേയും മകനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. അമ്മയും മകനും രക്ഷപ്പെട്ടുവെന്ന് സൂചനയുണ്ട്.

ലാംബ്രോസ് തന്റെ കുടുംബത്തിനൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് ഈ ദുരന്തം. അപകടമുണ്ടായ ബീച്ചിൽ അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മുന്‍കരുതല്‍ ഇല്ലാതെയായിരുന്നുവെന്ന് ലാംബ്രോസ് കുടുംബം ആരോപിച്ചു.

അവിടെ അപകടകരമായ ചുഴലിക്കാറ്റ് സീസണാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, വിനോദ സഞ്ചാരികള്‍ സുരക്ഷിതരാകേണ്ടതുണ്ടെന്നും ബെര്‍മുഡ പൊലീസ് വ്യക്തമാക്കി.

Show More

Related Articles

Back to top button