CrimeKeralaLatest NewsNews
വീട്ടിന് മുന്നിൽ കളിക്കുമ്പോൾ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തി

വാൽപാറ: വീട്ടിന് മുന്നിൽ കളിക്കുമ്പോൾ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തി. വാൽപാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലെ തൊഴിലാളി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെ പുലി ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് തൊഴിലാളികൾ കണ്ടു. വിവരം അറിയിച്ച ശേഷം സ്ഥലത്തേക്ക് കൂടുതൽ ആളുകൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടു പിടിക്കാനായില്ല. പിന്നീട് സമീപത്തെ തേയിലത്തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ച ജാർഖണ്ഡ് മുതൽ ഇവിടെ ജോലിക്ക് എത്തിയവരാണ്.