CommunityLatest NewsLifeStyleNews

ഹ്യൂസ്റ്റണില്‍ ‘അയോദ്ധ്യാ ക്ഷേത്ര’ത്തിന്റെ മാതൃകയില്‍ ക്ഷേത്രം ഉയരുന്നു: നവംബര്‍ 23ന് നിര്‍മാണ വിളംബരം

ഹ്യൂസ്റ്റണ്‍: ലോകമെമ്പാടും ‘അയോദ്ധ്യാ ക്ഷേത്ര’ത്തിന്റെ മാതൃകയിലുള്ള പുണ്യസ്ഥാനങ്ങള്‍ ഉയരുന്നതിനിടെ, ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുതിയൊരു ക്ഷേത്രം പണിയപ്പെടുന്നു. പെയര്‍ലാണ്ടിലുള്ള പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ഈ നവ്യ ക്ഷേത്രം നിലനില്‍ക്കുക.

നാല് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍ ക്ഷേത്രം പണികഴിപ്പിക്കും. നവംബര്‍ 23 ശനിയാഴ്ച രാവിലെ 9:30ന് സൂം വഴി ക്ഷേത്ര നിര്‍മാണ വിളംബരം ഔദ്യോഗികമായി നടത്തും. ചടങ്ങുകള്‍ ആറ്റുകാല്‍ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും.

ചടങ്ങില്‍ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീശക്തി ശാന്താനന്ത മഹര്‍ഷിയും മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാര്‍ എന്നിവരും പങ്കെടുക്കും.

2025 നവംബര്‍ 23ന് പ്രതിഷ്ഠ:
ഫൗണ്ടേഷന്‍ തീരുമാനപ്രകാരം 2025 നവംബര്‍ 23ന് ബാലാലയ പ്രതിഷ്ഠ കര്‍മങ്ങള്‍ നടക്കും. ഫൗണ്ടേഷന്‍ ഡയറക്റ്റര്‍മാരായ ജി കെ പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് വിശദീകരിച്ചു.

ആപൂര്‍വ അവസരം വിശ്വാസികള്‍ക്ക്:
തങ്ങളുടെ കുടുംബ ക്ഷേത്രങ്ങളില്‍നിന്നോ ഭരദേവതാ ക്ഷേത്രങ്ങളില്‍നിന്നോ മണ്ണ് കൊണ്ട് വരുന്നതിലൂടെ ഈ ക്ഷേത്രത്തിന്റെ ഭാഗമാകാനുള്ള അപൂര്‍വ സാധ്യത വിശ്വാസികള്‍ക്ക് ലഭിക്കുമെന്നു ക്ഷേത്ര സമിതി കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് പിള്ള വ്യക്തമാക്കി. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ തകിടില്‍ ആലേഖനം ചെയ്ത് ക്ഷേത്രത്തില്‍ സൂക്ഷിക്കുകയും ചെയ്യും.

പ്രത്യേകതകളേറെയുള്ള ക്ഷേത്രം:
അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മിതമായ ഈ ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിഷ്ഠ അമേരിക്കയിലെ മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമാകുമെന്നും ഇത് വിശ്വാസികള്‍ക്ക് പ്രത്യേകമായ അനുഭവമാകുമെന്നും രഞ്ജിത്ത് പറഞ്ഞു.

വിശ്വാസികളോട് നവംബര്‍ 23ന് നടക്കുന്ന സൂം മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ക്ഷേത്ര നിര്‍മാണ വിശദാംശങ്ങളും മറ്റും അതിവിശദമായി അറിയിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.

Show More

Related Articles

Back to top button