ആക്രമണങ്ങള്‍ ഒന്നിനും പരിഹാരമാകില്ലെന്ന് മെലാനിയ ട്രംപ്. അമേരിക്കയുടെ പ്രസിഡന്റ് പദവി വിട്ടൊഴിയുന്ന ട്രംപിന് വൈറ്റ്ഹൗസ് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് ട്രംപിന്റെ ഭാര്യയും പ്രഥമ പൗരയുമായ മെലാനിയ ട്രംപ് ആക്രമണങ്ങളെ അപലപിച്ചത്. കാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് മെലാനിയയുടെ പരാമര്‍ശം.

അക്രമം ഒന്നിനും ഉത്തരം നല്‍കില്ലെന്നും എല്ലാത്തരം അവസ്ഥകളേയും ഇഷ്ടപ്പെടാനാകണമെന്നും മെലാനിയ പറഞ്ഞു. വീഡിയോ കോണ്‍ഫന്‍സ് വഴിയാണ് മെലാനിയ യാത്ര അയപ്പില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് അക്രമണങ്ങളെത്തുടര്‍ന്ന് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. കലാപത്തിനു ശേഷം ് ഒരു പൊതുപരിപാടികളിലും വീഡിയോ കോണ്‍ഫറന്‍സിലും ട്രംപ് ഇതുവരെ പങ്കെടുത്തിട്ടില്ല. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടാകില്ലെന്ന് അറിയിച്ച ട്രംപ് അതിനു മുന്‍പ് വാഷിംഗ്ടണ്‍ വിട്ടുപോകുമെന്നാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here