തമിഴകത്തിന്റെ ഇളയദളപതി വിജയ്യുടെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിക്കും. കാജല്‍ അഗര്‍വാളിനെ പിന്തള്ളിയാണ് സിനിമയിലേക്ക് കീര്‍ത്തി എത്തുന്നത്. വിജയ് ചിത്രം ‘അഴകിയ തമിഴ് മകന്‍’ ഒരുക്കിയ ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തിക്ക് തമിഴില്‍ ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ നായികയായ ‘രജനി മുരുകന്‍’ തമിഴ്നാട്ടില്‍ വന്‍ ഹിറ്റായി. അഞ്ചു ചിത്രത്തില്‍ക്കൂടി കീര്‍ത്തി കരാറൊപ്പിട്ടു. വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘തെറി’ ഏപ്രിലില്‍ റിലീസ് ചെയ്യും.