ന്യൂഡൽഹി: സ്വകാര്യവത്കരണം വ്യാപകമാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ നടത്തൽ സർക്കാരിന്റെ ജോലിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണം സംബന്ധിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ സംരംഭങ്ങളെയും വ്യവസായങ്ങളേയും സർക്കാർ പൂർണമായും സംരക്ഷിക്കും. എന്നാൽ വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ നടത്താൻ സർക്കാരിന് സാധിക്കില്ല. തന്ത്രപ്രധാന മേഖലകളിൽപോലും ചുരുക്കം പൊതുമേഖലാ സ്ഥാപനങ്ങൾ മതി. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയോ നവീകരിക്കുകയോ ചെയ്യുക എന്നതാണ് കേന്ദ്ര നയം.
ക്ഷേമപദ്ധതികൾ നടപ്പാക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ഓഹരി വിറ്റഴിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Govt is responsible to fully support the enterprises & businesses in the country but it is neither necessary nor possible for the govt to run enterprises itself. Government has no business to be in business: PM Narendra Modi pic.twitter.com/OW4C486Xrm
— ANI (@ANI) February 24, 2021