ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്ത​ൽ സ​ർ​ക്കാ​രി​ന്‍റെ ജോ​ലി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

രാ​ജ്യ​ത്തെ സം​രം​ഭ​ങ്ങ​ളെ​യും വ്യ​വ​സാ​യ​ങ്ങ​ളേ​യും സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കും. എ​ന്നാ​ൽ വ്യാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കി​ല്ല. ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ​പോ​ലും ചു​രു​ക്കം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ മ​തി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റ​ഴി​ക്കു​ക​യോ ന​വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ക എ​ന്ന​താ​ണ് കേ​ന്ദ്ര ന​യം.

ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
#WATCH | Govt is responsible to fully support the enterprises & businesses in the country but it is neither necessary nor possible for the govt to run enterprises itself. Government has no business to be in business: PM Narendra Modi pic.twitter.com/OW4C486Xrm

— ANI (@ANI) February 24, 2021

LEAVE A REPLY

Please enter your comment!
Please enter your name here