മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ അനുകൂല തീരുമാനമറിയിച്ച് അമേരിക്ക. ലോസ് ആഞ്ജലിസിലെ ജില്ലാ കോടതിയില്‍ യുഎസ് അസിസ്റ്റന്റ് അറ്റോര്‍ണി ജോണ്‍ ജെ. ലുലെജിയന്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. യുഎസും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇന്ത്യ ഔദ്യോഗികമായി അപേക്ഷിച്ചതായി യു എസ് അറ്റോര്‍ണി അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഇ ത്വായ്ബ ഭീകരനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ സുഹൃത്താണ് റാണ. റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. റാണയെ ഇന്ത്യയ്ക്ക് കൈമാറാനായി യുഎസ് സര്‍ക്കാര്‍ ബഹുമാനപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായും ഇത് സംബന്ധിച്ച് എല്ലാ തെളിവുകളും നേരത്തെ സമര്‍പ്പിച്ചതായും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.