ലോക മലയാളികളുടെ മനസില്‍ ആവേശത്തിര ഇളക്കി പതിനൊന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 21 നു കാനഡായിലെ ബ്രാംപ്ടനിലുള്ള Professors Lake ല്‍ വെച്ചു കോവിഡ് മാനദന്ധങ്ങളും ഔദ്യോഗിക നിര്‍ദേശങ്ങളും അനുസരിച്ചു നടത്തപ്പെടാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സമാജം പി ആര് ഒ സഞ്ജയ് മോഹന്‍, ന്യൂസ് ടീം അംഗങളായ മുരളീ പണിക്കര്‍,ടി വി എസ് തോമസ്, ജിതിന് പുത്തന്‍ വീട്ടില്‍ ,അരുണ്‍ ഓലേടത്ത് എന്നിവര്‍ അറിയിച്ചു . കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തിനെ ഉത്സവലഹരിയിലാഴ്ത്തിയിരിക്കയാണ് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി പ്രവാസി ലോകത്ത് നടന്നു വരുന്ന ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങലൂടെ ഭാഗമായി നടത്തപ്പെടുന്ന വേര്‍ച്വല്‍ ഫ്ലാഗ് ഓഫ് ജൂലൈ 31 ശനിയാഴ്ച 9:30 AM EST ഇന്‍ഡ്യന്‍ സമയം വൈകീട്ട് എഴുമണിക്ക് നടത്തപ്പെടുന്നു. ലോകമലയാളികളുടെ അഭിമാനമായ പ്രമുഖവ്യവസായി പത്മശ്രീ എം എ യൂസഫലി ഫ്ലാഗ് ഓഫ് നിർവഹിക്കുന്ന യോഗത്തിൽ കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങ് ഉത്ഘാടനം നിർവഹിക്കുന്നു. ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ്വാ ശ്രീവാസ്തവ, ബ്രംപ്ടൺ മേയർ പാട്രിക് ബ്രൗൺ, സോണിയ സിദ്ദു എം പി, കമൽ ഖേര എം പി, എ എം അരീഫ് എം പി , ഒന്റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്റ് സര്‍ക്കരിയ , മന്ത്രി അമര്‍ ജോത് സന്ധു , നോര്‍ക റൂട്ട്സ് വൈസ് ചെയര്‍ കെ വരദരാജന് , പ്രമുഖ വ്യവസായി ഗോകുലന് ഗോപാലന് തുടങ്ങിയവര്‍ സൂം വഴിയായുള്ള ഈ യോഗത്തില്‍ പങ്കെടുക്കുമെന്നു സമാജം ഓര്‍ഗണിസിങ് സെക്രട്ടറി ബിനു ജോഷ്വാ,സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.
കോവിഡ് എന്നമഹാമാരി ലോകത്തെ മരവിപ്പിച്ചു നിറുത്തിയപ്പോള്‍ പ്രവാസലോകത്തെ മനുഷ്യമനസില്‍ ആശയും ആവേശയുമായി മാറിയിരിക്കയാണ് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. മഹാമാരി മനുഷ്യജീവിതത്തെ കീഴടക്കിയ ശേഷം നടത്തപ്പെടാന്‍ പോകുന്ന ആദ്യ വള്ളംകളി എന്ന വിശേഷണവും ഇപ്പോള്‍ ബ്രാംപ്ടന്‍ ബോട്ട് റേസ് എന്ന ഈ വള്ളംകളിക്കാണെന്നും എന്റര്‍ടൈന്‍മെന്റ് കണ്വീവര് സണ്ണി കുന്നംപള്ളിയും എന്റര്‍ടൈന്‍മെന്റ് കമ്മറ്റി അംഗം ഷീല പുതുക്കേരിലും അറിയിച്ചു.
മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ അറിയിച്ചു . മനോജ് കരാത്തയാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഈ വള്ളംകളിയുടെ മുഖ്യ സ്പോണ്സര്. ഈ വര്‍ഷത്തെ വള്ളംകളിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരി ഫൈനാന്‍സ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ഷിബു ചെറിയാന് എന്നിവർ അറിയിച്ചു