സ്വന്തം ലേഖകൻ
ന്യൂജേഴ്സി: അഭിമാനപൂരിതമായ കേരള പിറവി ദിനാഘോഷത്തിൽ വേൾഡ് മലയാളി കൗൺസിൽ ഒരുക്കിയ അവാർഡ് ദാനച്ചടങ്ങ് വൈവിധ്യമാർന്ന പരിപാടികളാലും അത്യുജ്ജല അവതരണ സമർപ്പണത്തിലൂടെയും തിളക്കമേറിയ വേദിയായി മാറി. ഒക്ടോബർ 30 ന് സോമർസെറ്റ് സൈന്റ്റ് തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി അണിയിച്ചൊരുക്കിയ വേദിയിൽ അവാർഡ് ജേതാക്കളായ ഫ്രാൻസിസ് തടത്തിൽ (മലയാളം മാധ്യമ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവന), ആൻഡ്രൂസ് കുന്നുംപറമ്പിൽ, സരോജ വർഗീസ്, സോയ നായർ ( അമേരിക്കൻ മലയാളി എഴുത്തുകാർ) എന്നിവർ ഡബ്ള്യു.എം.സി. അക്കാഡമിയുടെ ഭാഷാമിത്രം അവാർഡുകളും മികച്ച സന്നദ്ധ പ്രവർതത്തകർക്കുള്ള പ്രസിഡൻഷ്യൽ അവർഡ് സോമൻ ജോൺ തോമസ് (സമഗ്ര സംഭാവന), അദ്വെ രാജേഷ് ഗോൾഡൻ മെഡൽ, ദേവ് പിന്റോ വെള്ളി മെഡൽ എന്നിവ പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷി നിർത്തി വിശിഷ്ടതിഥിതികളിൽ നിന്ന് ഏറ്റുവാങ്ങി.
ഡബ്ള്യു. എം. സി. അമേരിക്കൻ റീജിയൺ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കേലത്ത്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ എ.കെ. വിജയകൃഷ്ണനിൽ നിന്ന് ആൻഡ്രൂസ് കുന്നുംപുറത്ത് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ ഡബ്ല്യൂ.എം. സി അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ സാന്നിധ്യത്തിൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാരിൽ നിന്ന് സരോജ വർഗീസും അവാർഡ് സ്വീകരിച്ചു. ഡബ്ല്യൂ.എം.സി അമേരിക്കൻ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂരിന്റെ സാന്നിധ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് (ഓർഗനൈസഷൻ) പി.സി. മാത്യുവിൽ നിന്നാണ് ഫ്രാൻസിസ് തടത്തിൽ അവാർഡ് ഏറ്റുവാങ്ങിയത്. അമേരിക്കൻ റീജിയണൽ ട്രഷറർ സിസിൽ ചെറിയാന്റെ സാന്നിധ്യത്തിൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് ആണ് സോയ നായർക്ക് അവാർഡ് സമർപ്പിച്ചത്.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പിട്ട മികച്ചസാമൂഹ്യ സേവനത്തിനുള്ള വിശിഷ്ട്ട പ്രസിഡൻഷ്യൽ അവാർഡ് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ വൈസ് ചെയർ ശാന്ത പിള്ളയുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ള സോമൻ ജോൺ തോമസിനു സമർപ്പിച്ചു. യുവസന്നദ്ധ പ്രവർത്തകരായ അദ്വെ രാജേഷിന് പ്രസിഡണ്ട് ജോ ബൈഡൻ നൽകുന്ന ഗോൾഡ് മെഡഡൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ സാന്നിധ്യത്തിൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാരും ദേവ് പിന്റോയ്ക്ക് പ്രസിഡണ്ടിന്റെ സിൽവർ മെഡൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസും അദ്ദേഹത്തിന്റെ സഹധർമ്മിണി റേച്ചൽ ഫിലിപ്പും ചേർന്ന് സമ്മാനിച്ചു.
പരിസ്ഥിതി-എർത്ത് ഡേ മത്സരത്തിൽ ഒന്നാം നേടിയ ടീം അംഗംങ്ങളായ നിമയ് സതീഷ്, ഋതിക് രാജേഷ്, തേജ മാറെഡ്ഡി,തൻവി മാറെഡ്ഡി, അഞ്ജലി അനിൽ നായർ, അല്യാന സായ്ബ് എന്നിവർക്ക് എന്നി വർക്ക് ഡോ.എലിസബത്ത് മാമ്മൻ പ്രസാദ്, ജോസ് ആറ്റുപുറം,സാബു തോമസ് സി.പി.എ,ജോർജ് നടവയൽ, സിബിച്ചൻ ചെമ്പ്ളായിൽ, നൈന മത്തായി , എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഡോ. ജോസഫ് പ്രസാദ് സമ്മാനങ്ങൾ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം നേടിയ ടീം അംഗംങ്ങളായ ആദർശ് നമ്പ്യാർ,അഥീന രാജൻ,ചിൻമയീ മഹേഷ്,ദിവ്യ നമ്പ്യാർ,ജോവന്ന സന്തോഷ്, സജ്ന കലോത്ത് സാറ രാജൻ എന്നിവർക്ക് മാലിനി നായർ,നാൻസി തലച്ചെല്ലൂർ, ശോശാമ്മ ആൻഡ്രൂസ്, ഷീല തോമസ്, പ്രിയ ചെറിയാൻ, സിന്ധു സാംസൺ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദിലീപ് വർഗീസും രുക്മിണി പദ്മകുമാറും ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളായ അതിഥി പ്രസാദ്,അനുവ കോട്ട, മെഹ്റീൻ കൗർ, പൂർവി ശേഖർ,ഋഷി ഇവാനി, സഞ്ജന കലോത്ത്, വൈഭവ് ചാരി എന്നിവർക്ക് അനീഷ് ജെയിംസ്, പോൾ മത്തായി, ജിനു തരിയൻ, സ്റ്റാൻലി, ഫിലിപ്പ് മാരേട്ട് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സമ്മാനം സ്പോൺസർ ചെയ്ത മാലിനി നായർ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
പരിസ്ഥിതി-എർത്ത് ഡേ മത്സരത്തിൽ പങ്കെടുത്തവർക്ക് ജിയ ജെയ്സൺ, അമൽ ജെയിംസ്,മെലിൻഡ കുന്നുംപുറം,വിവിയൻ മനോജ്, റയൻ ലിബിൻ, ജോഷ്വ ജൈസൺ,അയന്ന ജെയ്ക്ഷീൻ,നേഹ വർധമാൻ,നിക്ക് സാംസൺ എന്നിവർക്ക് റീന പുത്തൻചിറ, മനോജ് പുരുഷോത്തമൻ, ജോസ് കുന്നുംപുറം,ജെയ്സൺ കാളിയങ്കര എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഡബ്ള്യ. എം. സി. അമേരിക്കൻ റീജിയന്റെ ആഭിമുഖ്യത്തിൽ ടോസ്റ്റ്മാസ്റ്റർ ഇന്റർനാഷണൽ നടത്തിയ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത നിമയ് സതീഷ്, ഋതിക് രാജേഷ്, തേജ മാറെഡ്ഡി,തൻവി മാറെഡ്ഡി, അഞ്ജലി അനിൽ നായർ, അല്യാന സായ്ബ്, ചിൻമയീ മഹേഷ്, ജോവന്ന സന്തോഷ്, സഞ്ജന കാലോത്ത്, ജിയ ജെയ്സൺ എന്നിവർക്ക് പ്രദീപ് മേനോൻ,ഷിബു മോൻ മാത്യു,അരുൺ ചെമ്പരത്തി തുടങ്ങിയവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷണൽ നടത്തിയ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിന് നേതൃത്വം നൽകിയ തോമസ് തോട്ടുകടവിൽ -മരിയ തോട്ടുകടവിൽ ദമ്പതികൾക്ക് ഗ്ലോബൽ വൈസ് പ്രസിഡണ്ട് പി.സി. മാത്യുവും സോമേഷ് ചേബ്ലാനിയും ചേർന്ന് മൊമെന്റോ സമ്മാനിച്ചു.
അതരണ ശൈലികൊണ്ടും ഏറെ ശ്രദ്ധേയമായി മാറിയ അവാർഡ് ദാന ചടങ്ങിൽ എല്ലാ അവാർഡ് ജേതാക്കളെക്കുറിച്ചുമുള്ള വീഡിയോ പ്രസേൻഷനും ഉണ്ടായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മഹത്തായ പ്രവർത്തനങ്ങൾ കാഴ്ച വച്ചുകൊണ്ട് മലയാളികളുടെ യശ്ശസ് അമേരിക്കൻ ഐക്യനാടുകളിൽ വാനോളം ഉയർത്തിയ തികച്ചും അർഹരായ അമേരിക്കൻ മലയാളികളെ ഡബ്ള്യ. എം. സി. അമേരിക്കൻ റീജിയൻ അവാർഡുകൾ നൽകി ആദരിക്കുക വഴി കേരളത്തിന്റെ പിറന്നാൾ ദിനമായ കേരളപിറവിദിനത്തെ വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യു.എം.സി) അമേരിക്കൻ റീജിയൻ തികച്ചും അർത്ഥപൂർണമാക്കുകയായിരുന്നു. ഡബ്ള്യു.എം.സി ന്യൂജേഴ്സിലെ സൗത്ത്, നോർത്ത്, ന്യൂജേഴ്സി ഓൾ വുമൺ പ്രൊവിൻസുകൾ ആയിരുന്നു ആഘോഷപരിപാടികൾക്ക് ആഥിത്യമരുളിയത്.
വൈകുന്നേരം നാലു മണിയോടെ ആരംഭിച്ച കേരള പിറവി ആഘോഷങ്ങൾക്ക് ശേഷം നടന്ന ലീഡർഷിപ്പ് മീറ്റിൽ വച്ചാണ് അവാർഡ് ചടങ്ങുകൾ നടന്നത്. മുഖ്യാഥിതി ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ എ.കെ. വിജയകൃഷ്ണൻ ഭദ്രദീപം കൊളുത്തിയാണ് കേരളപിറവി ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ഡബ്ള്യു.എം.സി ഗ്ലോബൽ നേതാക്കന്മാർ, അമേരിക്കൻ റീജിയൻ ഭാരവാഹികൾ, എല്ലാ വനിതാ പ്രൊവിൻസുകളിലെ പ്രതിനിധികൾ,ഡബ്ള്യു.എം.സി സൗത്ത് ജേഴ്സിനോർത്ത് ജേഴ്സി, ബ്രിട്ടീഷ് കൊളംബിയ, ,ഫിലാഡൽഫിയ, ന്യൂയോർക്ക് പ്രൊവിൻസുകളിലെ ഭാരവാഹികൾ മറ്റു വിശിഷ്ടതിഥികൾ ചേർന്നാണ് നില വിളക്കിൽ ദീപം പകർന്നത്. ഫാ. ടോണി സേവ്യർ പുല്ലുകാട്ട്, സ്വാമി ശാന്താനന്ദ എന്നിവരുടെ വീഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.