ദുബായ്: എക്സ്പോ വേദിയിലെ അള്‍ജീരിയന്‍ പവലിയന് സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യു എ ഇയുടെ നൂതന സംരംഭങ്ങള്‍ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവനകള്‍ നല്കാന് സഹായിച്ചതായി പര്യടനത്തിനിടെ ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് അള്‍ജീരിയന്‍ പവലിയന് സ്ഥിതി ചെയ്യുന്നത്. അള്‍ജീരിയയുടെ സംസ്കാരം, ചരിത്രം, ഭാവി തുടങ്ങിയവയെല്ലാം പവലിയന് പ്രതിഫലിപ്പിക്കുന്നുണ്ട്.