ഫിലഡെല്‍ഫിയ: ഫോമയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയില്‍ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷന് ഓഫ് ഡലവേര്‍ വാലി ജോജോ കോട്ടൂരിനെ നാമനിര്‍ദേശം ചെയ്തു. ഫോമ മിഡ് അറ്റ്ലാന്റിക് റീജിയനില്‍ ന്യൂജേഴ്സി, പെന്‍സില്‍വാനിയ ,ഡെലിവയര് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്.
ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയയിലെ മലയാളികളുടെ ഇടയില്‍ ഏറെ സുപരിചിതനാണ്. കലയുടെ പ്രസിഡന്റ്, എസ് എം സി സി നാഷണല്‍ പി ആര് ഓ, മിഡ് അറ്റ്ലാന്റിക് റീജിയണല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മികവുമായാണ് ആര് വി പി സ്ഥാനത്തേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്നത്. ജോജോ കോട്ടൂര്‍ മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ്.
കേരളത്തില്‍ ബാലജനസഖ്യത്തിലൂടെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും സംഘടനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ജോജോ. ചങ്ങനാശേരി എസ് ബി കോളേജില്‍നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും എന്‍. ഐ. ഐ. ടി യില്‍ നിന്നും സിസ്റ്റം അനലറ്റിക്സില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്