ലൈംഗികാരോപണക്കേസില്‍ അന്വേഷണം നേരിടുന്ന ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയെ അതിര് വിട്ട് സഹായിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്ന് സഹോദരന്‍ ക്രിസ് ക്യൂമോയെ സിഎന്‍എന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിഎന്‍എനിലെ ജനപ്രീയ ഹോസ്റ്റായ ക്രിസ് ക്യൂമോ, ക്യൂമോ പ്രൈം ടൈം എന്ന ഷോയാണ് ചാനലില്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത്.

ക്രിസ് ക്യൂമോയെ ചാനലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഷോയുടെ വ്യൂവേഴ്‌സിന്റെ എണ്ണത്തില്‍ വര്‍ധനുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. നീല്‍സണ്‍ ടിവി റേറ്റിംഗ് ഡാറ്റ അനുസരിച്ച്, വെബ്സൈറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഷോയുടെ കാഴ്ചക്കാരുടെ എണ്ണം 897,000 ആയി ഉയര്‍ന്നു. ക്യൂമോ അവതരിപ്പിച്ച ലാസ്റ്റ് എപ്പിസോഡിന് വ്യൂവേഴ്‌സിന്റെ എണ്ണം 754,000 ആയിരുന്നു.

തിങ്കളാഴ്ച മുതല്‍ ആ കണക്ക് ഏകദേശം 19 ശതമാനമാണ് ഉയര്‍ന്നത്. ലൈംഗികാരോപണക്കേസില്‍ അന്വേഷണം നേരിടുന്ന ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയെ അതിര് വിട്ട് സഹായിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ആന്‍ഡ്രൂ കൂമോയുടെ സഹോദരന്‍ ക്രിസ് കൂമോയെ സിഎന്‍എന്‍ ചാനല്‍ സസ്പെന്‍ഡ് ചെയ്തത്.

ലൈംഗിക പീഡന പരാതി നേരിടുന്ന വ്യക്തിയെ അതിര് വിട്ട് സഹായിച്ചതും നിയമവിരുദ്ധമായ ഉപദേശങ്ങള്‍ നല്‍കിയതും സിഎന്‍എനിന്റെ നിലപാടുകള്‍ക്ക് എതിരാണെന്നും അതിനാലാണ് ക്രിസ് കൂമോയെ സസ്പെന്‍ഡ് ചെയ്തതെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. ആന്‍ഡ്രൂ കൂമോയുടെ സ്റ്റാഫിന് ക്രിസ് കൂമോ അയച്ച സന്ദേശങ്ങള്‍ സിഎന്‍എനിന് ലഭിച്ചിരുന്നു. അനിശ്ചിതകാലത്തേക്കാണ് ക്രിസ് കൂമോയെ ചാനലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here