$  24 പട്ടണങ്ങളിലായി 342 ക്ലിനിക്കുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡെന്റല്‍ ശൃംഖലയായ ക്ലോവ് ഡെന്റലിലൂടെ ഐസിഐസിഐ ലോംബാര്‍ഡ് തങ്ങളുടെ ഡെന്റല്‍ ഇന്‍ഷൂറന്‍സ് കൂടുതല്‍ വിപുലമാക്കുന്നു.


$ ഔട്ട് പേഷ്യന്റ് ചികില്‍സാ ആനുകൂല്യങ്ങളുടെ ഭാഗമായായിരിക്കും ഈ ആനൂകൂല്യങ്ങള്‍ നല്‍കുക. ഉപഭോക്താക്കള്‍ക്ക് ഇവ കാഷ്‌ലെസ് അടിസ്ഥാനത്തിലായിരിക്കും ലഭിക്കുക.


മുംബൈ, ഡിസംബര്‍ 21, 2021
ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ദന്ത ചികില്‍സാ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ശൃംഖലയായ ക്ലോവ് ഡന്റലുമായി സഹകരിച്ച് ഡെന്റല്‍ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും.  ആശുപത്രിയില്‍ കിടത്താതെയുള്ള ചികില്‍സാ ആനുകൂല്യങ്ങളുടെ ഭാഗമായി കാഷ്‌ലെസ് അടിസ്ഥാനത്തിലാവും ഇത് ഉപഭോക്താക്കള്‍ക്കു ലഭിക്കുക. ക്ലോവ് ഡെന്റല്‍ ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ലോംബാര്‍ഡിന്റെ ഒപിഡി ആനുകൂല്യങ്ങള്‍ക്കു കീഴില്‍ ആവശ്യമായ എല്ലാ ദന്ത ചികില്‍സയും ലഭ്യമാക്കുന്നതാവും ഈ സഹകരണം.

മൂന്നു ദശാബ്ദത്തിലേറെയായി ഇന്ത്യയില്‍ ഏറ്റവും കൂടുതലായി നിലനില്‍ക്കുന്ന രോഗ ഗ്രൂപുകളില്‍ ഒന്നാണ് ദന്തപ്രശ്‌നങ്ങള്‍.  ഓറല്‍ കാന്‍സര്‍, ദന്തക്ഷയം, മോണ രോഗങ്ങള്‍ തുടങ്ങിയവ ഇതില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന രോഗങ്ങളില്‍ പെടുന്നു.  ഇതിനു പുറമെ മഹാമാരിയെ തുടര്‍ന്ന് മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന സ്ഥിതിയാണുള്ളത്. ഇതില്‍ വദനാരോഗ്യവും വ്യത്യസ്തമല്ല.  ഈ വൈറസ് വിവിധങ്ങളായ വദന പ്രശ്‌നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വദനാരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ വഴിയേ ഇതിനെ മറികടക്കാനാവൂ. ഇതേക്കുറിച്ചുള്ള അവബോധം വര്‍ധിച്ചു വരുന്നതോടെ ഇന്ത്യക്കാര്‍ തങ്ങളുടെ ദന്ത, വദന ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഇന്‍ഷൂറന്‍സ് ദാതാക്കളെ പരിഗണിക്കുന്നുണ്ട്.  പണപ്പെരുപ്പത്തെ തുടര്‍ന്ന് ദന്തചികില്‍സാ ചെലവുകള്‍ വര്‍ധിക്കുന്നതും ഉപകണങ്ങള്‍ക്കും മറ്റും ഉയര്‍ന്ന ചെലവുള്ളതും ചെലവേറിയ സംവിധാനങ്ങള്‍ ഉള്ളതും ലാബ് ജോലികള്‍ ഉള്‍പ്പെടുന്നതുമെല്ലാം ഇതിനു കാരണമാണ്.  ഉയര്‍ന്നു വരുന്ന ഈ ആവശ്യം മനസിലാക്കിയാണ് ഐസിഐസിഐ ലോംബാര്‍ഡ് ക്ലോവ് ഡെന്റലുമായി ചേര്‍ന്ന് ഒപിഡി വിഭാഗത്തില്‍ കാഷ്‌ലെസ് അടിസ്ഥാനത്തില്‍ പരിരക്ഷ നല്‍കുന്ന ഈ സേവനം അവതരിപ്പിച്ചത്.


സാധാരണയായി ആരോഗ്യ ഇന്‍ഷൂറന്‍സുമായി സംയോജിപ്പിച്ചാണ് ഡെന്റല്‍ ഇന്‍ഷൂറന്‍സ് നല്‍കുന്നത്. അവിടെ ദന്ത പ്രശ്‌നങ്ങള്‍ക്ക്  സമ്പൂര്‍ണമായി പരിരക്ഷ ലഭിക്കുന്ന രീതിയുമില്ല.  ഇതിനു പുറമെ പരമ്പരാഗത ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ആശുപത്രിയില്‍ കിടത്തി നടത്തുന്ന ചികില്‍സാ ചെലവുകളാണ് സാധാരണായി പരിരക്ഷയ്ക്ക് കീഴിലുള്ളത്.  ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ഫീസ്, ആരോഗ്യ പരിശോധനകള്‍, ദന്ത ചികില്‍സ, രോഗനിര്‍ണയ പരിശോധനകള്‍ തുടങ്ങി ഔട്ട് പേഷ്യന്റ് വിഭാഗത്തിലുള്ള ചെലവുകള്‍ സാധാരണയായി ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുകയുമില്ല. രാജ്യത്തെ ഏറ്റവും വലിയ ഡെന്റല്‍ ശൃംഖലയുമായി ചേര്‍ന്ന് ഒപിഡി ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു ഡെന്റല്‍ ഇന്‍ഷൂറന്‍സ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതായി ഭവിക്കും.

ഉപഭോക്താക്കള്‍ക്ക് കൃത്യമായ വദന, ദന്ത ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടെന്ന്  ഐസിഐസിഐ ലോംബാര്‍ഡ് അണ്ടര്‍റൈറ്റിങ്, ക്ലെയിംസ്, റീഅഷ്വറന്‍സ് മേധാവി സഞ്ജയ് ദത്ത പറഞ്ഞു.  ഈ പങ്കാളിത്തത്തിലൂടെ ഈ വിടവു നികത്തുന്നതിനുള്ള ഒരു ചുവടാണു തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്നും ഇന്ത്യയിലെ പ്രതിരോധ ദന്ത ക്ഷേമത്തിന്റെ കാര്യത്തില്‍ മാറ്റത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.  താങ്ങാനാവുന്ന, എളുപ്പത്തില്‍ ലഭിക്കുന്ന ബുദ്ധിമുട്ടില്ലാത്ത ഡെന്റല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം.  ഉയര്‍ന്നു വരുന്ന ദന്ത ചികില്‍സാ ചെലവുകള്‍ മറികടക്കാനും പ്രതിരോധ ദന്താക്ഷേമ ആവശ്യങ്ങള്‍ നിറവേറ്റാനും  ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് കാഷ്‌ലെസ് ദന്ത ചികില്‍സ ലഭ്യമാക്കുന്നത് ഇന്ത്യയില്‍ ഇല്ലാതിരുന്ന പ്രതിരോധ ദന്ത ക്ഷേമത്തിന്റെ കാര്യത്തില്‍ പുതിയ യുഗത്തിനു തുടക്കം കുറിക്കുമെന്ന് ക്ലോവ്‌സ് ഡെന്റല്‍സ് ചീഫി ക്ലിനികല്‍ ഓഫിസര്‍ ലഫ്റ്റ്‌നന്റ് ജനറല്‍ ഡോ വിമല്‍ അറോറ പറഞ്ഞു.  എല്ലാവര്‍ക്കും മൊത്തത്തിലുള്ള ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാനും ഇതു വലിയ തോതില്‍ സഹായകമാകും.  സാധാരണയായി ഇന്ത്യന്‍ ജനതയുടെ ഏഴു ശതമാനത്തില്‍ താഴെ മാത്രമേ അംഗീകൃത സേവന ദാതാക്കളില്‍ നിന്ന് ദന്താരോഗ്യ സേവനങ്ങള്‍ തേടുന്നുള്ളു. ഒരു വ്യക്തിയുടെ ദന്താരോഗ്യത്തിന് ഹൃദയ പ്രശ്‌നങ്ങള്‍, എന്‍ഡോക്രൈനല്‍, ന്യൂറോജെനിക,് ഓസ്റ്റാര്‍ത്രിറ്റിക് പ്രശ്‌നങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്.  24 പട്ടണങ്ങളിലായി 324 ആധുനീക ക്ലിനികുകളിലെ എഴുന്നൂറ്റി അമ്പതിലേറെ വരുന്ന ഉന്നത പരിശീലനം നേടിയ ഡെന്റിസ്റ്റുമാരുടെ അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സംഘം ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമവും കൃത്യ സമയത്തുള്ളതുമായ ദന്താരോഗ്യ സേവനങ്ങള്‍ നല്‍കും.  തങ്ങളുടെ നിര്‍മിത ബുദ്ധി അധിഷ്ഠിത സേവനങ്ങളും ഡെന്റര്‍ ക്വാളിറ്റി മാനേജുമെന്റ് സംവിധാനങ്ങളും ഓരോ രോഗിക്കും ശരിയായ സ്‌പെഷലിസ്റ്റുമാരില്‍ നിന്ന് ശരിയായ ചികില്‍സ ലഭിക്കുന്നു എന്ന് ഉറപ്പാക്കും.  അതും ശരിയായ ചെലവില്‍ ഏറ്റവും വേദനയില്ലാത്ത രീതിയിലും.  ക്ലോവ് ഡെന്റലിലെ സൂപര്‍ സ്‌പെഷാലിറ്റി സംഘം സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍, ഇംപ്ലാന്റ് റീഹാബിലിറ്റേഷനുകള്‍, കോസ്‌മെറ്റിക് ചികില്‍സകള്‍ എന്നിവ മുതല്‍ സമീപ കാലത്തെ മുന്നേറ്റങ്ങള്‍ അുസരിച്ചുള്ള ഏകദിന ഇംപ്ലാന്റ് അടക്കമുള്ളവയും സാധ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ലോംബാര്‍ഡിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനങ്ങള്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് പുതിയ സഹകരണം ഗുണമേന്‍മയുള്ള സേവനം, ഹൈജീന്‍ നിലവാരം, ധാര്‍മികതയോടു കൂടിയ ചികില്‍സയും കൃത്യമായ നിരക്കുകളും തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കും.  ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വൈവിധ്യങ്ങളായ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വ്യക്തിഗതവും ലളിതവുമായ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കുന്നതില്‍ ഐസിഐസിഐ ലോംബാര്‍ഡ് എന്നും മുന്നിലാണ്.  ഈ ലക്ഷ്യവുമായി കമ്പനി നവീനമായ സഹകരണങ്ങളും തന്ത്രപരമായ പങ്കാളിത്തങ്ങളും വഴി ബുദ്ധിമുട്ടില്ലാത്ത ഉപഭോക്തൃ അനുഭവങ്ങളാണ് പോളിസി ഉടമകള്‍ക്കു നല്‍കുന്നത്.  ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തെ പ്രതിരോധ വദനാരോഗ്യത്തെ കുറിച്ചു ബോധവല്‍ക്കരിക്കാനും ഗുണമേന്‍മയുള്ള ചികില്‍സ കാഷ്‌ലെസ് അടിസ്ഥാനത്തില്‍ നല്‍കാനും  ഈ തന്ത്രപരമായ സഹകരണത്തിലൂടെ ഐസിഐസിഐ ലോംബാര്‍ഡും ക്ലോവ് ഡെന്റലും ശ്രമിക്കുകയാണ്.  ഇത് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ വദനാരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് ലളിതവും എളുപ്പത്തിലുള്ളതുമായ നവീന സംവിധാനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുന്ന കമ്പനി അവരെ ഇന്‍ഷൂറന്‍സ് വാങ്ങാനും ലളിതമായി സേവന ആവശ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുകയും ചെയ്യും

 

LEAVE A REPLY

Please enter your comment!
Please enter your name here