പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഡി.സി: കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തി 5 ദിവസത്തെ ഐസൊലേഷനു ശേഷം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ നെഗറ്റീവ് ടെസ്റ്റ് കൂടാതെ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന സി.ഡി.സി.യുടെ പുതിയ പോളിസി നിലവില്‍ വന്നു. പോസിറ്റീവ് സ്ഥിരീകരിച്ച് ഐസൊലേഷനില്‍ ആയിരിക്കുന്ന രോഗിയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാവൂ എന്ന ആരോഗ്യ വകുപ്പു അധികൃതരുടെ നിര്‍ദേശവും, സമ്മര്‍ദ്ദവും തള്ളിയാണ് സി.ഡി.സി. പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചു ദിവസത്തിനു ശേഷം അഞ്ചു ദിവസവും കൂടി ഫേസ് മാസ്‌ക്ക് ധരിക്കണമെന്നും സി.ഡി.സി. നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ ക്ഷാമം ഇതോടെ പരിഹരിക്കാനാകുമെന്നാണ് നിഗമനം. കോവിഡ് ടെസ്റ്റ് നെഗറ്റീവാണോ എന്ന് പരിശോധിക്കാന്‍ സി.ഡി.സി. അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, മറ്റുള്ളവരോടു നെഗറ്റീവ് ടെസ്റ്റിനെ കുറിച്ചു പറയേണ്ടതില്ലെന്നും സി.ഡി.സി. വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റീവാണെങ്കില്‍ പത്തുദിവസം വരെ ഐസൊലേഷനില്‍ പോകണമെന്നും നിര്‍ദ്ദേശമുണ്ട്. പോസിറ്റീവ് സ്ഥിരീകരിച്ചതിനു ശേഷം അ്ഞ്ചുദിവസത്തിനുള്ളില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ലാതെയാകുമെന്നാണ് ഇതിനുകാരണമായി സി.ഡി.സി. ചൂണ്ടികാണിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here