യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഒരു മില്യണിലധികം കോവിഡ് കേസുകള്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് രണ്ട് മില്യണിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന് നിരക്കാണ്.

ലോകത്തിലെ കോവിഡ് കേസുകളിലും മരണങ്ങളിലും ഏറ്റവും ഉയര്‍ന്ന നിരക്ക് അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രതിദിന കേസുകള്‍ റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നത്തോടെ ആയിരക്കണക്കിന് ഫ്‌ലൈറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here