തിരുവനന്തപുരം: കെ റെയിലിന്  പിന്നിൽ മണി പൊളിറ്റിക്‌സെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിലിൽ പത്തുശതമാനം കമ്മീഷനാണ് സി പി എം ലക്ഷ്യമിടുന്നതെന്ന് സുധാകരൻ ആരോപിച്ചു. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ സമ്മതിക്കില്ല. പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ടോ എന്നറിയാൻ സർക്കാർ സർവ്വേ നടത്തണം. സർവ്വേ വിജയമെങ്കിൽ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരൻ പറഞ്ഞു.

പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം വികസനമെന്ന പേരിൽ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും കമ്മീഷനാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. കെ റെയിലിലും പത്തുശതമാനം കമ്മീഷനാണ് ലക്ഷ്യം. കോടികൾ അടിച്ചെടുക്കലാണ് ലക്ഷ്യം.  ഒരുദിവസത്തെ ചാനൽ കണ്ടാൽ ഹൃദയമുള്ള ഒരാളും കരയാതിരിക്കില്ല. അത്രയേറെ മനസാക്ഷിയെ മുറിവേൽപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞുമക്കളുടെ മുമ്പിൽ നിന്ന് രക്ഷിതാക്കളെ വലിച്ചിഴയ്ക്കുന്നതും അടിക്കന്നതും മകനെ പൊലീസ് പിടിച്ചോണ്ട് പോകുമ്പോൾ അമ്മ ബോധം കെട്ട് വീഴുന്നതും അടുക്കളയിൽ കുറ്റിയിടുന്നതുമൊക്കെ ഈ രാജ്യത്തല്ലാതെ വേറെ ഏത് രാജ്യത്താണ് നടക്കുക.

ഇങ്ങനൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. പിണറായി വിജയൻറെ സ്വപ്നം ഒരിക്കലും പൂവണിയില്ല. സമൂഹത്തിലെ പ്രതികരണങ്ങൾ കണ്ണും കാതുമുള്ളവരാണേൽ കേൾക്കും. എന്ത് ജനാധിപത്യ ബോധമാണ് സിപിഎമ്മിനുള്ളത്. ജനാധിപത്യ ബോധ്യമുണ്ടേൽ ജനങ്ങളുടെ വികസനത്തെക്കുറിച്ച് സർവ്വേ നടത്താൻ സർക്കാർ തയ്യാറാവണം. ആ സർവ്വേയിൽ സർക്കാർ ജയിച്ചാൽ സർക്കാരിൻറെ പ്രവർത്തനത്തെ ഞങ്ങൾ പിന്താങ്ങാമെന്നും കെ സുധാകരൻ പറഞ്ഞു
 

LEAVE A REPLY

Please enter your comment!
Please enter your name here