കണ്ണൂർ: എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കൈമാറും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് മൃതദേഹം കൈമാറും.
സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് ഹൃദയാഘാതമുണ്ടായി. പിന്നാലെ രണ്ടു പ്രാവശ്യം കൂടി ഹൃദയാഘാതം സംഭവിച്ചു.
കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണംസംഭവിക്കുകയായിരുന്നു.