![biju](https://i0.wp.com/keralatimes.com/wp-content/uploads/2022/04/biju.webp?resize=696%2C435&ssl=1)
ഡാലസില്‍ ബോട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. രാമമംഗലം കോട്ടപ്പുറം സ്വദേശി ബിജു എബ്രഹാം, എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ വെള്ളത്തില്‍ വീണ ബിജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോമസും അപകടത്തില്‍പ്പെടുന്നത്.
യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ സുഹൃത്തിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് തോമസ് ആന്റണി അപകടത്തില്‍പെട്ടത്. മരിച്ച ബിജു ഡാലസില്‍ സ്ഥിരതാമസക്കാരനാണ്. മാതാപിതാക്കളും രണ്ടുവര്‍ഷമായി ഇവര്‍ക്കൊപ്പം ഡാലസിലുണ്ട്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ബിജുവിന്റെ മാതാപിതാക്കള്‍: എബ്രഹാം, വത്സമ്മ. ഭാര്യ: സവിത. മക്കള്‍: ഡിലന്, എയ്ഡന്‍, റയാന്