സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ ‘പത്താം വളവി’ലെ ‘ഏലമലക്കാടിനുള്ളില്‍ എന്ന വീഡിയോ ഗാനം പുറത്ത്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കിയ പാട്ടാണിത്. ഹരിചരൺ ഗാനം ആലപിച്ചിരിക്കുന്നു.
ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ നാലാമതെത്തിയിരിക്കുകയാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. അതിഥി രവിയും സ്വാസികയും ചിത്രത്തിൽ നായികമാരായി എത്തുന്നു. അജ്മൽ അമീർ, അനീഷ് ജി. മേനോന്, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ ഇടവേള ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.