ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തജിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവർത്തിക്കുന്നമാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്ക് കരുത്തേകാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ” ഗോപിനാഥ് സപ്പോർട്ടേഴ്സ്” ഡിന്നർ നൈറ്റ് ധനസമാഹാര പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന്, ഓഗസ്റ്റ് 12ന് വൈകുന്നേരം ന്യൂയോര്ക്കില്ലെ ഓറഞ്ച്ബെർഗിലുള്ള സിത്താര്പാലസ് റെസ്റ്റോറന്റിൽ നടക്കുന്ന മുതുകാട് സപ്പോര്‍ട്ടേര്‍സ് മീറ്റിംഗില്‍ പ്രശസ്ത മാന്ത്രികന് ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.
പ്രമുഖ സാമൂഹിക-സംഘടന- കാരുണ്യ പ്രവർത്തകനും കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടറും ഫൊക്കാനയുടെ മുൻ പ്രസിഡണ്ടുമായ പോൾ കറുകപ്പള്ളിയുടെ നേതൃത്വത്തിലാണ് മുതുകാടിന്റെ പുതിയ സംരംഭത്തിനുള്ള കൈത്താങ്ങുമായി ഈ ഡിന്നർ നൈറ്റ് ധനസമാഹാരം നടത്തുന്നത്.
ഇന്നു വൈകുന്നേരം 6.30നാണ് സപ്പോര്‍ട്ടേഴ്സ് മീറ്റിംഗ് നടക്കുന്നത്. ലോകോത്തര മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ഗോപിനാഥ് മുതുകാട് മാജിക്ക് പ്ലാനറ്റിലെ പ്രവര്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും.
അഡ്രസ്: Sitar Palace, 38 Orangetown, Shopping Centre, Orangeburg, NY 10962.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പിള്ളില്‍: 845 553 5671, ബിജു ജോണ്‍: 516 445 1873, ജോര്‍ജ് ജോണ്‍ കല്ലൂര്‍: 914 804 8693, മത്തായി ചാക്കോ: 914 715 8337 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പിള്ളില്‍: 845 553 5671, ബിജു ജോണ്‍: 516 445 1873, ജോര്‍ജ് ജോണ്‍ കല്ലൂര്‍: 914 804 8693, മത്തായി ചാക്കോ: 914 715 8337 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.