ന്യൂഡൽഹി: 2251 വെടിയുണ്ടകളുമായി രാജ്യ തലസ്ഥാനത്ത് ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആനന്ദ്‌വിഹാർ മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ പിടിച്ചെടുത്തത്.

 

വെടിയുണ്ടകൾ ലക്നൗവിലേക്ക് കടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനൽ സംഘങ്ങളുമായി അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്നും അവർക്കുവേണ്ടിയാണ് വെടിയുണ്ടകൾ കടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്ക് തീവ്രബാദബന്ധങ്ങളൊന്നും കണ്ടെത്താനിയില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

 

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. മാർക്കറ്റുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയത്. ഹോട്ടലുകളും വാഹനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. സംശയംതോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.അടുത്തിടെ വാടകയ്ക്ക് താമസിക്കാനെത്തിയവരുടെയും അന്യസംസ്ഥാനക്കാരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here