അമേരിക്കൻ സോഷ്യൽ മീഡിയ താരം എമിലി കിസറിന്റെ മൂന്ന് വയസ്സുകാരൻ മകനു ദാരുണാന്ത്യം

അരിസോണ: അമേരിക്കയിലെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രശസ്തനായ എമിലി കിസറിന്റെ മൂന്ന് വയസ്സുള്ള മകൻ ട്രിഗ് വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. മെയ് 14-ന് അരിസോണയിലെ കുടുംബവസതിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ട്രിഗിന്റെ മരണം സംബന്ധിച്ച് വിവരങ്ങൾ കുറവായിരുന്നെങ്കിലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ് എന്നു പൊലീസ് അറിയിച്ചു.
എമിലി കിസർ, ഭാര്യയും അമ്മയും എന്ന നിലയിൽ പങ്കുവെക്കുന്ന ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ വീഡിയോകൾകൊണ്ട് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ നേടിയയാളാണ്. ടിക് ടോക്കിൽ 3.1 ദശലക്ഷം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷത്തിലധികം ഫോളോവേഴ്സുമുള്ള എമിലി, കുടുംബ ജീവിതത്തിലെ സന്തോഷദൃശ്യങ്ങളിലൂടെ ആളുകളെ ആകർഷിച്ചിരുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട എമിലിയുടെയും അവരുടെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണ് ഇരട്ടയും. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഓരോ കുടുംബവും കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദാരുണ സംഭവമെന്ന് സമൂഹം വിലയിരുത്തുന്നു.