ന്യൂഡൽഹി:ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ 2024 വരെ തുടരും. അടുത്ത വര്‍ഷം ജൂണ്‍ വരെ നദ്ദ തുടരുമെന്ന് ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിൽ മുതിർന്ന നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചു.
നദ്ദയുടെ കീഴിൽ നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സംഘടനയെ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. അതേസമയം സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും.