പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷൻ കേരളത്തിൽ കാണുമോ എന്ന ആരാധകന്റെ ചോദ്യത്തിന് സംവിധായകൻ അൽഫോൻസ് പുത്രന്റെ മറുപടിയാണ് ഇപ്പോൾ വൈറൽ. തനിക്ക് തോന്നുന്പോഴേ ഇനി കേരളത്തിൽ വരികയുള്ളൂവെന്നും ജീവനോടെ വിട്ടതിൽ സന്തോഷമെന്നും അൽഫോൻസ് പറഞ്ഞു.
അൽഫോൻസ് സംവിധാനം ചെയ്ത ചിത്രങ്ങളോട് ചിലർ മോശമായി പെരുമാറിയെന്നാണ് പറയുന്നത്. ഏപ്രിൽ മൂന്നു മുതൽ 10 വരെ ചെന്നൈയിലാണ് അൽഫോൻസിന്റെ പുതിയ സിനിമയുടെ ഓഡിഷൻ നടത്തുന്നത്. ഇത് സംബന്ധിച്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കേരളത്തിൽ ഓഡിഷൻ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചിലർ എത്തിയത്.
കേരളത്തിൽ ഓഡിഷൻ ഉണ്ടാകുമോ എന്നാണ് ചോദ്യം. ആ ചോദ്യത്തിനാണ് അൽഫോൻസ് ഉത്തരം നൽകിയത്.
എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ… കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ് എന്ന് വിചാരിച്ചാൽ മതി.
Home ന്യൂസ് പുതിയ വാർത്തകൾ ജീവനോടെ വിട്ടതിൽ സന്തോഷം; എനിക്ക് തോന്നുന്പോൾ കേരളത്തിൽ വരും: അൽഫോൻസ് പുത്രൻ