രാ​ജ​സ്ഥാ​നി​ലെ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി മലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ടീം. 77 ​ദി​വ​സം നീ​ണ്ട ഷെ​ഡ്യൂ​ളാ​ണ് ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി-​മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നാ‌​യി രാ​ജ​സ്ഥാ​നി​ൽ പൂ​ർ​ത്തി​യാ​യ​ത്.

ഇ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ര​ണ്ട് ഘ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. മെ​യ് മാ​സ​മാ​ണ് മൂ​ന്നാം ഘ​ട്ട ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. ചെ​ന്നൈ​യി​ലെ ഗോ​കു​ലം സ്റ്റു​ഡി​യോ​സ് ആ​ണ് ലൊ​ക്കേ​ഷ​ൻ. അ​വ​സാ​ന ഷെ​ഡ്യൂ​ള്‍ ആ​യി​രി​ക്കും ഇ​ത്.

രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് തി​രി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​കും ഈ ​മാ​സം. മെ​യ് അ​വ​സാ​ന​ത്തോ​ടെ വാ​ലി​ബ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ദ്ധ​തി. ശേ​ഷം 4-5 മാ​സ​ത്തെ പോ​സ്റ്റ്-​പ്രൊ​ഡ​ക്‌​ഷ​ന്‍ ജോ​ലി​ക​ള്‍ ആ​കും ചി​ത്ര​ത്തി​ന് ഉ​ണ്ടാ​കു​ക.

ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബം​ഗാ​ളി ന​ടി ക​ഥാ ന​ന്ദി, മ​നോ​ജ് മോ​സെ​സ്, ഡാ​നി​ഷ് സേ​ഠ്, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, രാ​ജീ​വ് പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. മ​റ്റ് താ​ര​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ആ​രം​ഭി​ച്ച ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മോ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം. പി.​എ​സ്. റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​ന്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം.

LEAVE A REPLY

Please enter your comment!
Please enter your name here