തിരുവനന്തപുരം; കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്‌സിക്യൂട്ടിവ് യോഗത്തില്‍ കെ സുധാകരന്‍ കൈ കൂപ്പികൊണ്ട് പറഞ്ഞത് നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ടായെന്നാണ്.

 

യോഗത്തില്‍ അന്‍വര്‍ സാദത് അഭിപ്രായപ്പെട്ടത് പാര്‍ട്ടിയില്‍ എന്നും പ്രശ്‌നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ച് കെട്ടണമെന്നാണ്. അതേസമയം, കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. നയപരമായ കാര്യങ്ങളില്‍ തരൂര്‍ പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യന്‍ കുറ്റപ്പെടുത്തി. സംഘടനപരമായ അച്ചടക്കം എത്ര സ്വാധീനമുള്ള ആളാണെങ്കിലും തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷന്‍ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു. ശശി തരൂര്‍ നിരന്തരം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നുവെന്ന് ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു.

 

എന്നാല്‍ അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സര്‍ക്കാരിന് നേട്ടമാകുന്നുവെന്നായിരുന്നു. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന് വരുന്നത് പിണറായി സര്‍ക്കാരിന് നേട്ടമാകുന്നുവെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. പ്രധാന അജണ്ട 11ന് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here