ബെംഗ്ലൂരു : പ്രശ്സത സുവിശേഷ പ്രസംഗകനായ തൃശൂര്‍ പീച്ചി കോമ്പാറ വീട്ടില്‍ പാസ്റ്റര്‍ കെ.ഒ വര്‍ഗ്ഗീസിന്‍റെ (പീച്ചി മാസ്റ്റര്‍) മകന്‍ കെ.വി. എബ്രഹാം (ജോയ്-49) ബെംഗ്ലൂരു ഇ.ജി.പുര ജോയ് ഗോസ്പല്‍ ഹോം വസതിയില്‍ നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 12 ന് (വെള്ളി) രാവിലെ 9-ന് ഹൊറമാവി, അഗര, ഐ.പി.സി ഹെഡ്ക്വാര്‍ട്ടേഴ്സ് ഹാളിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12- ന് ഹൊസൂര്‍ റോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ കര്‍ണ്ണാടക ഐ.പി.സി യുവജനവിഭാഗമായ പെന്തക്കോസ്തല്‍ യങ്ങ് പീപ്പിള്‍സ് അസോസിയേഷന്‍ (പി.വൈ.പി.എ) മുന്‍ ജനറല്‍ സെക്രട്ടറി, ക്രൈസ്തവ ഗാനരചയിതാവും ആയിരുന്നു. “അകാലത്ത സ്നേഹിതന്‍” – എന്ന തന്‍റെ ക്രൈസ്തവ ഗാനം  ക്രൈസ്തവ സമൂഹത്തില്‍ പ്രശ്സ്തി പിടിച്ചുപറ്റിയിരുന്നു.

ഭാര്യ മിനി എബ്രഹാം കോട്ടയം വടവാതൂര്‍ വല്ല്യവീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍. ഡോണ്‍ (അസൈഞ്ചര്‍ ബെംഗ്ലൂരു), റൊണാള്‍ഡ് (സെന്‍റ് ജോസഫ് കോമേഴ്സ് കോളേജ് വിദ്യാര്‍ത്ഥി).

LEAVE A REPLY

Please enter your comment!
Please enter your name here