1436168722_21647_706662

പാഠപുസ്തകങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നിയമസഭയിലേക്കും കോഴിക്കോട് ഡി.ഡി. ഓഫീസിലേക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ടിടങ്ങളിലും ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തും കോഴിക്കോട്ടും പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
കോഴിക്കോട് പത്ത് വിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും പരിക്കുണ്ട്.തിരുവന്തപുരത്ത് നടന്ന മാര്‍ച്ച് നിയമസഭാ കവാടത്തിലെത്തുന്നതിനു മുമ്പു തന്നെ പോലീസ് തടഞ്ഞു. ഇവര്‍ക്കുനേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഒത്തുകൂടി പോലീസിനു നേരെ കല്ലും കുപ്പികളും എറിഞ്ഞു. ചിതറിയോടിയ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളേജിലും പാളയം മാര്‍ക്കറ്റിലും അഭയം തേടി. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here