കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്ക വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ്. ഒരു മുന്നണിയിലേക്കും പോകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.