ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക പദ്ധതികളുടെ യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം.
വാഷിംഗ്ടണ്‍: ഇറാനെതിരായ ഇസ്രയേലിന്റെ സൈനിക പദ്ധതികളെ സംബന്ധിച്ച യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ ചോര്‍ന്നതിനെ തുടര്‍ന്ന് യുഎസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ 15, 16 തീയതികളിൽ ‘മിഡില്‍ ഈസ്റ്റ് സ്പെക്ടേറ്റര്‍’ എന്ന ടെലിഗ്രാം അക്കൗണ്ട് വഴിയാണ് ഈ അതീവ രഹസ്യരേഖകൾ ഓൺലൈനിൽ പ്രചരിച്ചത്.
ഇവ യുഎസിനും അതിന്റെ ‘ഫൈവ് ഐസ്’ സഖ്യങ്ങളായ ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ആക്സസ്സ് ഉള്ളതായിരുന്നു. ഇതിന്റെ ചോര്‍ച്ച ആശങ്കാജനകമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ തങ്ങളുടെ സൈനിക നടപടികള്‍ ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് ചോര്‍ന്ന രേഖകൾ വ്യക്തമാക്കുന്നു.
ഈ ചോര്‍ച്ച യുഎസ്-ഇസ്രയേല്‍ ബന്ധത്തിൽ തന്ത്രപ്രധാനമായ നിമിഷത്തില്‍ ഉണ്ടായതും, ഇസ്രയേലിന് ഇറാനെതിരായ ആക്രമണത്തിന് രൂപം നല്‍കാന്‍ ഈ വിവരങ്ങള്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.