ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങള്‍ക്ക് ചട്ട മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനില്‍ പോയത് കോണ്‍ഗ്രസുകാരല്ല മോഡി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല.
കോണ്‍ഗ്രസിനായി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നെന്ന പരാമര്‍ശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് മുന്‍പ്പധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും ആവശ്യപ്പെട്ടു. ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

ഇന്ത്യയിലെ പാക് സ്ഥാനപതി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. പരാമര്‍ശത്തില്‍ ദുഖമുണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തോല്‍വി ഉറപ്പായതിലുള്ള നിരാശയാണ് പരാമര്‍ശങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസിന്റെ വിവയിരുത്തില്‍. പ്രധാനമന്ത്രി പദവിക്ക് നിരക്കാത്ത പരാമര്‍ശം പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാക്കിസ്ഥാന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണം ബുധനാഴ്ചയാണ് അവസാനിക്കാനിരിക്കെ വിശയം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here