തൃശൂർ: കോർപറേഷനിലെ ബി.ജെ.പി മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ തോറ്റു. സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര വാർഡിൽ സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. തൃശൂർ കോർപറേഷനിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാടുേമ്പാൾ ബി.ജെ.പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. തോൽവി മുൻകൂട്ടിക്കണ്ട ഗോപാലകൃഷ്ണൻ കോൺഗ്രസും സി.പി.എമ്മും വോട്ട് മറിച്ചെന്ന് ആരോപിച്ചു.